Connect with us

Kerala

പോക്സോ കേസ്; പ്രതിക്ക് 12 വര്‍ഷവും ഒരു മാസവും കഠിനതടവും 1,00,500 രൂപ പിഴയും

ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി വാഴത്തറയില്‍ വീട്ടില്‍ വി ടി ഉത്തമനെ (56)യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പോക്സോ കേസിലെ പ്രതിക്ക് 12 വര്‍ഷവും ഒരു മാസവും കഠിനതടവും 1,00,500 രൂപ പിഴയും വിധിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി വാഴത്തറയില്‍ വീട്ടില്‍ വി ടി ഉത്തമനെ (56)യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്.

2021 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യാമാതാവിന്റെ കടയില്‍ സോപ്പ് വാങ്ങാന്‍ എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടയ്ക്കകത്ത് വിളിച്ചു കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ എസ് ഐ. ആര്‍ വിഷ്ണു രജിസ്റ്റര്‍ ചെയ്ത കേസില്‍, പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത പി ജോണ്‍ ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം പെണ്‍കുട്ടിക്ക് ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.