Connect with us

Kerala

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്

ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

Published

|

Last Updated

മൂവാറ്റുപുഴ | നടനും എം എല്‍ എയുമായ മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയ ബന്ധു കൂടിയായ നടി നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.

നടിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. മൂവാറ്റുപുഴയിലെത്തിയാണ് യുവതിയുടെ മൊഴി സംഘം രേഖപ്പെടുത്തിയത്.

 

Latest