National
യെദിയൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്; കുറ്റപത്രത്തിലെ പ്രധാന വിവരങ്ങള്‍ പുറത്ത്
ഇരയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ബെംഗളുരു| ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസിലെ കുറ്റപത്രത്തിലെ പ്രധാന തെളിവുകള്‍ പുറത്ത്. യെദിയൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
വീഡിയോയില്‍ എന്റെ മകളെ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി എനിക്കും പേരക്കുട്ടികള്‍ ഉണ്ട്. അവള്‍ മിടുക്കി ആണ്, ഞാന്‍ നോക്കി പരിശോധിച്ചു എന്നാണ് യെദിയൂരപ്പ പറയുന്നത്. ഈ ദൃശ്യം കുട്ടിയുടെ മാതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യെദിയൂരപ്പ അനുയായികളെ വിട്ട് ഇരയ്ക്കും മാതാവിനും രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ മാതാവിന്റെ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. എന്നാല്‍ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകര്‍ത്തിയതെന്നും അത് ഫോണില്‍ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറ്റൊരു ലൈംഗിക പീഡന പരാതിയില്‍ നടപടിക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയും മാതാവും യെദിയൂരപ്പയെ കാണാന്‍ എത്തിയിരുന്നത്.