Kerala
പോക്‌സോ കേസ്; അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ് (35) കോട്ടക്കലില്‍ വച്ച് പിടികൂടിയത്.

മലപ്പുറം | പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ് (35) കോട്ടക്കലില്‍ വച്ച് പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
അതിജീവിതയെ തിരിച്ചറിയും വിധം ശബ്ദസന്ദേശം പങ്കുവെച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു.
---- facebook comment plugin here -----