Kerala
മുന്‍ സുഹൃത്തിന്റെ മര്‍ദനം; പോക്‌സോ കേസ് അതിജീവിത മരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു പെണ്‍കുട്ടി.
കൊച്ചി | എറണാകുളം ചോറ്റാനിക്കരയില്‍ മുന്‍ സുഹൃത്തിന്റെ മര്‍ദനത്തിനിരയായ പോക്‌സോ കേസ് അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു പെണ്‍കുട്ടി.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ക്രൂര പീഡനങ്ങളാണ് പെണ്‍കുട്ടി നേരിട്ടത്. മുന്‍ സുഹൃത്ത് അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ചുറ്റിക കൊണ്ട് ആക്രമിച്ചു. തല ഭിത്തിയിലിടിച്ചു. ശബ്ദമുയര്‍ത്തിയപ്പോള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു.
തലക്കേറ്റ പരുക്കുകളാണ് മരണത്തിന് കാരണമായത്. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ റിമാന്‍ഡിലാണ് അനൂപ്.
---- facebook comment plugin here -----