Kerala
പോക്സോ കേസ്; പ്രതിക്ക് 70 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം പിഴയും
അയിരൂര്‍ കോറ്റത്തൂര്‍ മതാപ്പാറ മഴവന്‍ചേരി തയ്യല്‍ വീട്ടില്‍ റെജി ജേക്കബ് (49)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് 70 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അയിരൂര്‍ കോറ്റത്തൂര്‍ മതാപ്പാറ മഴവന്‍ചേരി തയ്യല്‍ വീട്ടില്‍ റെജി ജേക്കബ് (49)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചൊരു കാലയളവായി അനുഭവിച്ചാല്‍ മതിയാകും.
2020 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി തന്റെ വാഹനത്തില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം കാട്ടിയത്. 2022ല്‍ അന്നത്തെ കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി സജീഷ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
പിഴത്തുക കുട്ടിക്ക് നല്‍കണം. അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറുമാസവും അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.