Connect with us

Kerala

പോക്സോ കേസ്: യുവാവിന് 23 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും

കൊട്ടാരക്കര കടയ്ക്കല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ പ്രശാന്തിനെയാണ് (36) അടൂര്‍ അതിവേഗ സ്പെഷ്യല്‍ ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്.

Published

|

Last Updated

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 23 വര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും. കൊട്ടാരക്കര കടയ്ക്കല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ പ്രശാന്തിനെയാണ് (36) അടൂര്‍ അതിവേഗ സ്പെഷ്യല്‍ ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം കൂടി അധിക കഠിന തടവും അനുഭവിക്കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കുകയും 2016ല്‍ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ അടൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയിരുന്ന പ്രശാന്തിനെ 2023ല്‍ എറണാകുളത്തു നിന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.

 

---- facebook comment plugin here -----

Latest