Connect with us

Kerala

പോക്സോ കേസ്: യുവാവിന് 30 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും

ചിറ്റാര്‍ കൊടുമുടി പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും കൊടുമുടി ജയ ഭവനം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി ടി ഷെബിനെ (39) യാണ് കോടതി ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ചിറ്റാര്‍ കൊടുമുടി പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും കൊടുമുടി ജയ ഭവനം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി ടി ഷെബിനെ (39) യാണ് കോടതി ശിക്ഷിച്ചത്.

ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ് ഉത്തരവ്. ഒക്ടോബര്‍ 15 ന് വൈകിട്ട് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നഗ്നചിത്രം ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

അന്നത്തെ ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജേന്ദ്രന്‍ പിള്ളയാണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പിഴത്തുക ഒടുക്കുന്നുണ്ടെങ്കില്‍ കുട്ടിക്ക് നല്‍കണം. പിഴ അടയ്ക്കാതിരുന്നാല്‍ ഒന്നര വര്‍ഷത്തെ അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ. ഹസീന സഹായിയായി.

 

Latest