Connect with us

Kerala

കവി തിരുമൂലപുരം നാരായണന്‍ അന്തരിച്ചു

തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നിരവധി രചിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവല്ല | കവിയും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഉഴത്തില്‍ കൃഷ്ണകൃപയില്‍ തിരുമൂലപുരം നാരായണന്‍ (79) അന്തരിച്ചു. മൃതദേഹം കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.30ന് തിരുമൂലപുരത്തുള്ള കുടുംബ വീട്ടിലും തുടര്‍ന്ന് തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലയിലും കൊണ്ടുവരും. തുടര്‍ന്ന് തൃശൂരുള്ള ഐവര്‍മഠത്തില്‍ എത്തിച്ച് നാലോടെ സംസ്‌കരിക്കും.

ഭാര്യ: രാജമ്മ. മക്കള്‍: കവിത, കല, കിഷോര്‍. മരുമക്കള്‍: സുരേഷ്, രാജന്‍, സുമ.

പരേതന്‍ 22 വര്‍ഷം ദീപിക പത്രാധിപ സമിതിയില്‍ അംഗമായിരുന്നു. തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നിരവധി രചിച്ചിട്ടുണ്ട്.

 

Latest