Connect with us

National

യമുന നദിയില്‍ വിഷപ്പത; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ദീപാവലി കൂടി കഴിയുന്നതോടെ തലസ്ഥാനത്തെ മലിനീകരണം ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയില്‍ വിഷപ്പത നുരഞ്ഞൊഴുകുന്ന ദൃശ്യങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തുവന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു.

വിഷപ്പത തീരത്ത് താമസിക്കുന്നവര്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അക്ഷര്‍ധാം പ്രദേശത്തിന് സമീപം കഴിഞ്ഞ രണ്ട് ദിവസമായി മലിനീകരണം വളരെയധികം വര്‍ധിച്ചത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

തൊണ്ടയില്‍ അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെടുന്നതായും കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നതായുമാണ് പ്രദേശവാസികള്‍ പറയുന്നത്. സമീപത്തെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളുമെല്ലാം പുറന്തള്ളുന്നത് യമുനയിലേക്കാണ്. മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദീപാവലി കൂടി കഴിയുന്നതോടെ തലസ്ഥാനത്തെ മലിനീകരണം ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest