Connect with us

Kerala

മോന്‍സനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാവും

Published

|

Last Updated

കൊച്ചി | വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മോന്‍സണ്‍ താമസിച്ച വീടുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചു.

മോന്‍സണ്‍ തന്റെ വീട്ടില്‍ നടത്തുന്ന തിരുമല്‍ കേന്ദ്രത്തിലും മോന്‍സന്‍ വാടകക്ക് എടുത്ത വീട്ടിലുമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളില്‍ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

 

Latest