Ongoing News
റഷ്യയുമായി ലോകകപ്പ് പ്ലേഓഫ് മത്സരം കളിക്കാനില്ലെന്ന് പോളണ്ട്
വാർസ | യുക്രൈനെതിരെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് റഷ്യയുമായുള്ള ലോകകപ്പ് പ്ലേ ഓഫ് മത്സരം കളിക്കാനില്ലെന്ന് പോളണ്ട് ഫുട്ബോൾ ടീം. പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസാരി കുലെസ്സയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 24ന് മോസ്കോയിലാണ് റഷ്യയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം.
‘യുക്രെയ്‌നിനെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പോളിഷ് ദേശീയ ടീം റഷ്യന്‍ റിപ്പബ്ലിക്കിനെതിരെ മത്സരം കളിക്കില്ല’- കുലെസ്സ ട്വിറ്ററില്‍ പറഞ്ഞു .’ഇത് മാത്രമാണ് ശരിയായ തീരുമാനം. ഫിഫയ്ക്ക് ഒരു പൊതു നിലപാട് അവതരിപ്പിക്കാന്‍ ഞങ്ങള്‍ സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തുകയാണ്. ഉ
‘യുക്രൈനിൽ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയുമായി ഒരു മത്സരം കളിക്കുന്നത് ചിന്തിക്കാൻ പോലുമാവുന്നില്ല. റഷ്യൻ ഫുട്ബോൾ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ, ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് ആവുന്നില്ല’-പോളിഷ് താരം ലെവൻഡോസ്കി ട്വീറ്റ് ചെയ്തു.