pinarayi
'ന്യൂസ് ക്ലിക്കി'നു നേരെയുള്ള പോലീസ് നടപടി പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി
മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്കു കൊണ്ടുവരുന്നതില്‍ ബദല്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നു
തിരുവനന്തപുരം | ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹ മാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങ ള്‍ രാജ്യശ്രദ്ധയിലേക്കു കൊണ്ടുവരുന്നതില്‍ ബദല്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നു.
ഇത്തരം മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്കി’നുനേരെയുള്ള പോലീസ് നടപടി എന്ന വിമര്‍ശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പോലീസിന്റെ നടപടി പുനപ്പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതു ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.