Connect with us

Kerala

പൂര ദിവസത്തിലെ പോലീസ് നടപടി; തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലം മാറ്റം

അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം |  തൃശൂര്‍ പൂര നടത്തിപ്പിലെ പോലീസ് നടപടിയിലൂടെ വിവാദത്തിലായ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. അതേ സമയം അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. തൃശൂര്‍ പൂരത്തില്‍ കമ്മീഷണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു.ഇത് സര്‍ക്കാറിന് എതിരായ ജനരോഷം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്നതും ശരകാരിക്കുന്നതുമായ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം.

 

Latest