Kerala
സംസ്ഥാനത്ത് അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് വേട്ടയാടുന്നു; ഡിജിപിക്ക് പരാതി
കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അര്‍ധ ഔദ്യോഗിക കത്ത് അയച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്ത് അന്വേഷണത്തിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് ഡിജിപിക്ക് പരാതി നല്‍കി കസ്റ്റംസ് ചീഫ് കമ്മീഷണര്‍.തെളിവുകള്‍ ഇല്ലാതെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ സംസ്ഥാനത്തെ വിജിലന്‍സ് പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്യുകയാണ്.പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ പറയുന്നു.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കത്ത്.
കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അര്‍ധ ഔദ്യോഗിക കത്ത് അയച്ചത്.അതേസമയം കത്തില്‍ ഇതുവരെയും സംസ്ഥാന പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി.