Connect with us

National

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പോലീസ് പിടിയില്‍

ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Published

|

Last Updated

മുംബൈ|ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാളാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സെയ്ഫ് അലിഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്. ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റില്‍വച്ച് അക്രമി സെയ്ഫിനെ മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചിരുന്നത്. കഴുത്തിലുള്‍പ്പെടെ ആറ് കുത്തേറ്റിരുന്നു.

അതേസമയം സെയ്ഫിന്റെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തതായാണ് ലഭിക്കുന്ന വിവരം. ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. നടനെ ഐസിയുവില്‍ നിന്ന് ഉടനെ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

 

 

Latest