Kerala
വിലാസം മാറി പോലീസ് അറസ്റ്റ് ചെയ്തു; 84കാരിക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വര്‍ഷം
വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്
പാലക്കാട് | പാലക്കാട് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വയോധിക കോടതി കയറി ഇറങ്ങിയത് നാല് വര്‍ഷം. പാലക്കാട് പോലീസിന്റെ പിഴവു കാരണം 84കാരിക്കാണ് വര്‍ഷങ്ങളോളം നിയമ നടപടികളെ നേരിടേണ്ട് വന്നത്. കേസിലെ യഥാര്‍ഥ പ്രതി നല്‍കിയ തെറ്റായ മേല്‍വിലാസമാണ് വയോധികക്ക് കുരുക്കായത്.
84 വയസുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോള്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്തിനാണ് അറസ്റ്റെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമാണെന്നാണ് പോലീസ് മറുപടി നല്‍കിയത്.
1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാര്‍ കോടതിയിലെത്തി ഇപ്പോള്‍ അറസ്റ്റിലായ ഭാരതിയല്ല ആക്രമണം നടത്തയതെന്ന് വ്യക്തമാക്കിയപ്പോഴാണ് നിരപരാധിയായ ഭാരതിയെ കോടതി നിയമനടപടികളില്‍ നിന്നും മോചിപ്പിച്ചത്.