National
അമൃത്പാല്‍ സിംഗിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ദേശീയ സുരക്ഷാനിയമം ചുമത്തി അമൃത്പാല്‍ സിംഗിനെയും ഒമ്പത് അനുയായികളെയും 2023 മാര്‍ച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി | പോലീസ് പിടികൂടിയ ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ മാതാവ് അറസ്റ്റിലായി. അമൃത്പാല്‍ സിംഗിനെ ആസാമിലെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമൃതസറില്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരത്തിന് മുന്നോടിയായാണ് ഇവരെ പോലീസ് അറസ്റ്റ്് ചെയ്തത്.
അമൃത്പാല്‍ സിംഗ് 2023 ഏപ്രില്‍ മുതല്‍ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലിലാണ്.
അമൃത്പാല്‍ സിംഗിന്റെ അമ്മ ബല്‍വിന്ദര്‍ കൗര്‍, അമ്മാവന്‍ സുഖ്‌ചൈന്‍ സിംഗ്, മറ്റ് മൂന്ന്് പേര്‍ എന്നിവര്‍ക്കെതിരെ അമൃതസര്‍ പോലീസ് ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആലം വിജയ് സിംഗ് പറഞ്ഞു.
ദേശീയ സുരക്ഷാനിയമം ചുമത്തി അമൃത്പാല്‍ സിംഗിനെയും ഒമ്പത് അനുയായികളെയും 2023 മാര്‍ച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.