Connect with us

sexual abuse case

മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട് പടിഞ്ഞാറ സ്വദേശിയായ നാല്‍പതുകാരനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്

Published

|

Last Updated

കോഴിക്കോട് | പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശിനിയായ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

വയനാട് പടിഞ്ഞാറ സ്വദേശിയായ നാല്‍പതുകാരനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. പോക്സോ കേസ് ചുമത്തി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സ്വന്തം വീട്ടില്‍ വെച്ച് ഭാര്യ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ മകളെ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി വിവരം ക്ലാസ് അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തുകയും ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest