Connect with us

Kerala

2.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

നെല്ലിമൂട്ടില്‍പടിയില്‍ ഇവരെ പോലീസ് തടഞ്ഞുവെങ്കിലും കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഓടിച്ചിട്ട് വളഞ്ഞു ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  രണ്ടര കിലോയോളം കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. പത്തനംതിട്ട ആനപ്പാറ മൂലക്കല്‍ പുരയിടം വീട്ടില്‍ ഷാജഹാന്‍ (40), വടശ്ശേരിക്കര എടത്തര നാക്കട്ട് കാവുങ്ങല്‍ വീട്ടില്‍ ബെന്‍സണ്‍(21) എന്നിവരെയാണ് പോലീസ് സംഘം പിന്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സാഹസികമായി പിടികൂടിയത്. ചെറു പൊതികളാക്കി വില്പന നടത്താന്‍ വാങ്ങിക്കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു.

ഷാജഹാന്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ് വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടാം പ്രതിയുടെ പേരിലുള്ള ബൈക്ക് ഷാജഹാനാണ് ഓടിച്ചിരുന്നത്. ബെന്‍സന്റെ കയ്യിലുണ്ടായിരുന്ന കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. നെല്ലിമൂട്ടില്‍പടിയില്‍ ഇവരെ പോലീസ് തടഞ്ഞുവെങ്കിലും കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഓടിച്ചിട്ട് വളഞ്ഞു ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ഡാന്‍സാഫ് നോഡല്‍ ഓഫീസറും ജില്ലാ നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി യുമായ ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടൂര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു

 

Latest