National
ഝാര്‍ഖണ്ഡില്‍ പിഞ്ചുകുഞ്ഞിന് നേരെ പൊലിസ് ആക്രമണം
ഉറങ്ങിക്കിടന്നിരുന്ന ആണ്‍കുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു.
റാഞ്ചി| ഝാര്‍ഖണ്ഡില്‍ നാലു ദിവസം പ്രായമായ കുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ച് കൊന്നു. കുഞ്ഞിന്റെ മുത്തച്ഛന്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡിയോറി പൊലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഉറങ്ങിക്കിടന്നിരുന്ന ആണ്‍കുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സംഭവത്തിന് വ്യക്തത ലഭിക്കൂവെന്ന് എസ്പി രേണു പറഞ്ഞു.
---- facebook comment plugin here -----