Connect with us

hate speech case

പി സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിട്ട് പോലീസ്

രാവിലെ 11ന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്, വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍മോചിതനായ പി സി ജോര്‍ജിന് പങ്കെടുക്കാനാകില്ല. നാളെ ഹാജരാകാന്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയതിനാലാണിത്. രാവിലെ 11ന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

നാളെ തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് ജയില്‍ മോചിതനായ ശേഷം ജോര്‍ജ് പറഞ്ഞിരുന്നു. അതേസമയം, തന്നെ മനഃപൂര്‍വം കുടുക്കുകയായിരുന്നെന്നും പോലീസിന്റെ നാടകം പൊളിഞ്ഞെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ് തന്നെ ജയിലിലടച്ചതെന്നും ഇക്കാര്യങ്ങളെല്ലാം തൃക്കാക്കരയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പി സി ജോര്‍ജിനെതിരെ കേസുള്ളത്. ഇതില്‍ ജോര്‍ജിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ജാമ്യം ലഭിച്ചെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍മോചിതനായി.

Latest