Kerala
ആറ്റിങ്ങല്‍ ദേശീയപാതയില്‍ പോലീസുകാരന്‍ ഓടിച്ച കാര്‍ ബൈക്കുകളില്‍ ഇടിച്ച് അപകടം; ഒരു മരണം
പൂവന്‍പാറ പാലത്തിന് സമീപമാണ് അപകടം.
തിരുവനന്തപുരം| ആറ്റിങ്ങല്‍ ദേശീയപാതയില്‍ പോലീസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളില്‍ ഇടിച്ച് അപകടം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്.
കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ പൂവന്‍പാറ പാലത്തിന് സമീപമായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു.
രണ്ട് വാഹനങ്ങളിലും ഉണ്ടായവര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അജിതിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.