Kerala
ഒറ്റതന്ത പരാമര്‍ശത്തിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി
കോണ്‍ഗ്രസ് അനുഭാവിയായ അഭിഭാഷകനാണ് പരാതിക്കാരന്‍
തൃശൂര്‍ | ഒറ്റതന്ത പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി. ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ വി ആര്‍ അനൂപാണ് പൊലീസില്‍ പരാതി നല്‍കിയത്. സി പി എം പരാതി നല്‍കാത്തതിനാലാണ് താന്‍ പരാതി നല്‍കുന്നതെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ വി ആര്‍ അനൂപ് പ്രതികരിച്ചു.
ചേലക്കരയിലെ ബി ജെ പി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. പൂരം കലക്കല്‍ അന്വേഷിക്കാന്‍ സി ബി ഐയെ ക്ഷണിച്ചു വരുത്താന്‍ ഒറ്റ തന്തക്ക് പിറന്നവര്‍ തയാറുണ്ടോ.
ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.