Connect with us

Kerala

മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ്; പ്രതി അറസ്റ്റില്‍

താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം | തിരൂരില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെയാണ് തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഹംസയുടെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

 

Latest