Kerala
കൗണ്‍സിലിങ് വേണമെന്ന് പോലീസ്; താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം അയച്ചില്ല
കുട്ടികളുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ് ആവശ്യമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.

മലപ്പുറം | താനൂരില്‍ നിന്ന് കാണാതാവുകയും പൂനെയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ തന്നെ നിര്‍ത്തും. മലപ്പുറം സ്‌നേഹിതയിലാണ് ഇവരുള്ളത്.
കൗണ്‍സിലിങ് നല്‍കേണ്ടതുണ്ട് എന്നതിനാലാണ് കുട്ടികളെ തത്കാലം കുടുംബത്തിനൊപ്പം അയയ്ക്കാത്തത്. കുട്ടികളുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ് ആവശ്യമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.
കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പോലീസാണ് എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, പോക്‌സോ ആക്ട് പ്രകാരമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.