Kerala
പോലീസ് എക്സൈസ് സംയുക്ത റെയ്ഡ്, 48 പേര്‍ അറസ്റ്റില്‍
180 ഓളം തൊഴിലാളി ക്യാമ്പുകള്‍ പരിശോധിച്ചു. 48 കേസുകളിലായി 48 പേരെ പിടികൂടി. ആകെ 1,085 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.

പത്തനംതിട്ട | പത്തനംതിട്ടയില്‍ പോലീസ് എക്സൈസ് വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡുകളില്‍ 180 ഓളം തൊഴിലാളി ക്യാമ്പുകള്‍ പരിശോധിച്ചു. 48 കേസുകളിലായി 48 പേരെ പിടികൂടി. ആകെ 1,085 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
കഞ്ചാവ് ബീഡി വലിച്ചതിന് 11ഉം, നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചതിന് 35ഉം, കഞ്ചാവ് വില്‍പനയ്ക്കായി കൈയില്‍ വച്ചതിന് രണ്ടും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 122 പാന്‍ മസാല, 420 ഹാന്‍സ്, 29 കൂള്‍ ലിപ്സ് എന്നിങ്ങനെ നിരോധിത പുകയില ഉത്പന്ന പായ്ക്കറ്റുകള്‍ അഥിതി തൊഴിലാളികളില്‍ നിന്നും പിടിച്ചെടുത്തു.
പത്തനംതിട്ട തൈക്കാവ് സ്‌കൂളിനടുത്തുനിന്ന് കഞ്ചാവുമായി പേട്ട കിഴക്കുവീട്ടില്‍ ഷാരൂഖ് ഷജീബ് (21) പിടിയിലായി. പോലീസ് സംഘത്തെ കണ്ട് ഓടാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുവച്ച് പിടികൂടുകയായിരുന്നു. എസ് ഐ. കെ ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. സി പി ഒ. ശ്രീലാലും ഒപ്പമുണ്ടായിരുന്നു.