Connect with us

Kerala

ഏറ്റുമാനൂരില്‍ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ ഫോണ്‍ പോലീസ് കണ്ടെത്തി

ഷൈനിയുടെ ഫോണും ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

Published

|

Last Updated

കോട്ടയം |  ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് ഫോണ്‍ പോലീസ് കണ്ടെത്തിയത്. ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.

ഷൈനിയുടെ ഫോണും ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദു രൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇ തിനാല്‍ തന്നെ ഫോണ്‍ ആരെങ്കിലും നശിപ്പിച്ചോ അതോ ഒളിപ്പിച്ചോയന്ന സംശയമ ടക്കം പോലീസിനുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്.
മരിക്കുന്നതിന് തലേദിവസം ഷൈനിയെ നോബി ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചെന്ന കാര്യം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

 

Latest