International
ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

കൊളംബോ | ശ്രീലങ്കയിലെ കൊളംബോയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. റംബുക്കാനയില്‍ റോഡ് ഉപരോധിച്ചവര്‍ക്കെതിരെ പോലീസ് വെടിവക്കുകയായിരുന്നു. ഇന്ധന ക്ഷാമത്തിലും വില വര്‍ധനയിലും പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. സംഭവത്തില്‍ പ്രകോപിതരായ പ്രക്ഷോഭകര്‍ റംബുക്കാന പോലീസ് സ്‌റ്റേഷന്‍ വളയുകയും കെട്ടിടത്തിനു നേരെ കല്ലെറിയുകയും ചെയ്തു.
1948ല്‍ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്.
---- facebook comment plugin here -----