Kerala
ജ്വല്ലറി ഉടമയുടെ മകളുടെ കല്യാണത്തിന് പോലീസ് കാവല്‍; എസ് പി ഓഫീസിലെ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കല്ല്യാണ വീട്ടില്‍ പോലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അനുമതിയോടെ അല്ലെന്ന് അഡീഷണല്‍ എസ് പി വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ | കണ്ണൂരില്‍ ആഢംബര വിവാഹത്തിന് കാവലിനായി പോലീസിനെ നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോ്ട്ടീസ്. അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പോലീസുകാരന്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ കമ്പ്യൂട്ടര്‍ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്.
അഡീഷണല്‍ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ പോലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അനുമതിയോടെ അല്ലെന്ന് അഡീഷണല്‍ എസ് പി വ്യക്തമാക്കിയിരുന്നു.
പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ നാല്‌പോലീസുകാരെ വിട്ട് നല്‍കിയ കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ടിന്റെ ഉത്തരവാണ് വിവാദമായത്. സംഭവം പോലീസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
കണ്ണൂര്‍ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തതിയുടെ മകളുടെ വിവാഹത്തിനാണ് നാല് പോലീസുകാരെ വിട്ട് നല്‍കിയത്. ജൂലൈ 31 നടന്ന നടന്ന കല്യാണത്തിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പോലീസുകാരെ വിട്ട് നല്‍കിയത്. ഒരു പോലീസുകാരന് 1400 രൂപ വീതം ഈടാക്കുകയും ചെയ്തിരുന്നു