police protection
കെ സുധാകരന്റെ വാഹനത്തിന് പോലീസ് കാവല്‍
കണ്ണൂരിലെങ്ങും കനത്ത പോലീസ് ജാഗ്രത; ഡി സി സി ഓഫീസിന് പ്രത്യേക സുരക്ഷ

കണ്ണൂര്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വാഹനത്തിനും കണ്ണൂര്‍ ഡി സി സി ഓഫീസിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡി സി സി ഓഫീസിന് മുമ്പില്‍ ഒരു ബസ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലെങ്ങും പോലീസ് ജാഗ്രത തുടരുകയാണ്. ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കാനിരിക്കെയാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്.
കൊലപാതക രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. കൊലപാതകം തന്റെ തലയിലിടാന്‍ നോക്കേണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ സുധാരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തീപന്തം കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----