case against pc george
പി സി ജോര്‍ജിനെതിരായ അന്വേഷണം വേഗത്തിലാക്കി പോലീസ്
ജാമ്യം റദ്ദാക്കാന്‍ ജില്ലാ കോടതിയെ സമീപിച്ചേക്കും
പത്തനംതിട്ട | സംഘര്‍ഷം ലക്ഷ്യമിട്ട് വര്‍ഗീയ പ്രസംഗം നടത്തിയ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണവും തെളിവ് ശേഖരവും വേഗത്തിലാക്കി പോലീസ്. ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ നല്‍കാനാണ് പോലീസ് തീരുമാനം. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം ജില്ലാ കോടതിയേയോ, ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. ഇതിന് മുമ്പായി പരമാവധി തെളിവ് ശേഖരണത്തിനാണ് പോലീസ് ശ്രമിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം പി സി ജോര്‍ജ് പറഞ്ഞ കാര്യങ്ങളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും.
കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വിദ്വേഷ പ്രസംഗ കേസില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോവുകയാണ് ഫോര്‍ട്ട് പോലീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍, സ്ഥല വിവരം, സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്.കൂടാതെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടും കോടതി ജാമ്യം അനുവദിച്ചതിനാല്‍ മറ്റ് നിയമസാധ്യതകളും പോലീസ് തേടുന്നു.
പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വെച്ചിരുന്നു.ഏതെങ്കിലും വേദികളില്‍ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ച വരികയാണ്.കോടതി അവധിയായതിനാല്‍ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.