Kerala
വിദ്യാര്‍ഥിയെ മര്‍ദിച്ചു; നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
വിദ്യാര്‍ഥി ഷര്‍ട്ടിന്റെ ബട്ടനിട്ടില്ല, താടി വടിച്ചില്ല തുടങ്ങിയവ ആരോപിച്ചായിരുന്നു മര്‍ദനം.

കോഴിക്കോട് | പേരോട് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി ഷര്‍ട്ടിന്റെ ബട്ടനിട്ടില്ല, താടി വടിച്ചില്ല തുടങ്ങിയവ ആരോപിച്ചായിരുന്നു മര്‍ദനം.
തലപിടിച്ച് ചുവരിലിടിക്കുന്നതുള്‍പ്പെടെയുള്ള മര്‍ദനമുറകളാണ് അവലംബിച്ചത്.
സംഭവത്തില്‍ നാല് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
---- facebook comment plugin here -----