Connect with us

Sangh Parivar

സംഘപരിവാര്‍ കൊലവിളി മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്തു

യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണു പട്ടാമ്പി പോലീസ് കേസെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | സംഘപരിവാര്‍ സംഘടനകള്‍ പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണു പട്ടാമ്പി പോലീസ് കേസെടുത്തത്. യൂത്ത് ലീഗിനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു കൊപ്പത്ത് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
ഹിന്ദുത്വത്തെ അപമാനിച്ചാല്‍ പച്ചക്കു കത്തിക്കും, പള്ളിപ്പറമ്പില്‍ കുഴിച്ചുമൂടും എന്നതടക്കമാണ് മുദ്രാവാക്യങ്ങള്‍. ഇന്നലെ വൈകിട്ടാണ് കൊപ്പത്ത് പ്രതിഷേധ ജാഥ നടന്നത്. വി എച്ച് പി, ബി ജെ പി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഷംസീറിനെയും യൂത്ത് ലീഗിനെയും കൂടാതെ പാണക്കാട് കുടുംബത്തിനെതിരെയും ജാഥയില്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുയര്‍ന്നു.
സ്പീക്കര്‍ എന്ന നിലയില്‍ ഷംസീറിന്റെ ഭാഗത്ത് നിന്ന് ഉപയോഗിക്കാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളുണ്ടായി എന്നാണ് ആരോപണം. കണ്ണൂരിലും സമാനമായ രീതിയില്‍ സംഘ പരിവാര്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.

Latest