Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ യാത്രക്കാരനില്‍ നിന്നും പോലീസ് 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരനില്‍ നിന്നും ആദ്യമായാണ് പോലീസ് സ്വര്‍ണം പിടികൂടുന്നത്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനില്‍ നിന്നും പോലീസ് 38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വര്‍ണം. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദില്‍ നിന്നാണ് പോലീസ് സ്വര്‍ണം പിടിച്ചത്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് പരിസരത്ത് നിന്ന് വിമാനത്താവള പോലീസാണ് നസീം അഹമ്മദില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

കണ്ണൂര്‍ വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരനില്‍ നിന്നും ആദ്യമായാണ് പോലീസ് സ്വര്‍ണം പിടികൂടുന്നത്.കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

 

Latest