Connect with us

National

അസമില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി

തോക്കുചൂണ്ടിയ പ്രതിക്കെതിരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

Published

|

Last Updated

ദിസ്പുര്‍ | അസമില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. തോക്കുചൂണ്ടിയ പ്രതിക്കെതിരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഫ്രുദ്ദീനെ കൊക്രജാറിലെ ആര്‍ എന്‍ ബി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പോലീസ് കൊണ്ടുപോയപ്പോഴാണ് അഫ്രുദ്ദീന്‍ അക്രമാസക്തനായത്. ധോല്‍മര റാണിപൂര്‍ തേയിലത്തോട്ടത്തിന് സമീപമെത്തിയപ്പോള്‍ പ്രതി ഒരു പോലീസുദ്യോഗസ്ഥന്റെ പിസ്റ്റള്‍ തട്ടിയെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതിയെ വലതുകാലിന് വെടിവച്ച് വീഴ്ത്തി.

 

 

 

Latest