Connect with us

Kerala

പേഴ്‌സണല്‍ സ്റ്റാഫിനെതിരായ കോഴ ആരോപണം പോലീസ് അന്വേഷിക്കുന്നു; സത്യം പുറത്തുവരും: മന്ത്രി വീണ ജോര്‍ജ്

സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  തന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ കോഴ ആരോപണം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി കൂടുതലായി അദ്ദേഹം പറഞ്ഞതായി കാണുന്നില്ല. ഞാന്‍ പറഞ്ഞത് വളരെ ക്ലിയറാണ്. എന്റെ ഓഫീസില്‍ വന്ന് വാക്കാല്‍ പിഎസിനോട് പരാതി പറഞ്ഞു. അപ്പോള്‍ രേഖാമൂലം പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് ഞാനാണ്. പോലീസ് അന്വേഷിക്കട്ടെയെന്നും വീണാ ജോര്‍ജ് പറഞ്ഞു

 

അതേ സമയം, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ വിവാദത്തിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന അഖില്‍ സജീവന്‍ നേരത്തേയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും മകള്‍ക്ക് കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. 36 തവണയായാണ് പണം കൈക്കലാക്കിയത്.

കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐടിയു നേതാവ് എന്ന് പരിചയപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി ശിവന്‍ പത്തനംതിട്ട സ്വദേശി ശരത്ത്, അഖില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. അഖില്‍ സജീവിനെതിരെ പരാതിക്കാരന്‍ സിവില്‍ കേസും നിലവില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ അഖില്‍ സജീവനെ കൂടാതെ അടൂരിലെ എ ഐ വൈ എഫ് നേതാവും പ്രതിപട്ടികയിലുണ്ട്.

 

Latest