Connect with us

Kerala

പോലീസ് ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി; ഡ്രൈവര്‍ നിസാര പരുക്കോടെ രക്ഷപ്പെട്ടു

കാസര്‍കോട് ഉദയഗിരി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ബൊലേറോ ജീപ്പാണ് കത്തിയത്.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ഉദയഗിരിയില്‍ പോലീസ് ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ബൊലേറോ ജീപ്പാണ് കത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘം സ്ഥലത്തെത്തി തീയണച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പട്രോളിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

എസ് ഐയെ താമസ സ്ഥലത്ത് ഇറക്കിയ ശേഷം ഡ്രൈവര്‍ ജീപ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ മറ്റ് ഭാഗങ്ങളിലേക്കും തീ പടര്‍ന്നെങ്കിലും അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചു.