National
കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം പിടിച്ചെടുക്കാത്തതില്‍ ന്യായീകരണവുമായി പോലീസ്
നോട്ടുകള്‍ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തത് തെറ്റായ കൈകളില്‍ എത്താതിരിക്കാനെന്നും വിശദീകരണം.

ന്യൂഡല്‍ഹി | ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം പിടിച്ചെടുക്കാത്തതില്‍ ന്യായീകരണവുമായി ഡല്‍ഹി പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് പണം കസ്റ്റഡിയിലെടുക്കാതിരുന്നതെന്ന് പോലീസ് അന്വേഷണ സമിതിക്ക് മൊഴി നല്‍കി.
നോട്ടുകള്‍ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിനെയും പോലീസ് ന്യായീകരിച്ചു.
ദൃശ്യങ്ങള്‍ തെറ്റായ കൈകളില്‍ എത്താതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
---- facebook comment plugin here -----