National
പോലീസ് ഉദ്യോഗസ്ഥ ഹെറോയിനുമായി പിടിയിൽ
രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് പിടിച്ചെടുത്തത്.

ചണ്ഡീഗഡ് | പോലീസ് ഉദ്യോഗസ്ഥ 17.7 ഗ്രാം ഹെറോയിനുമായി പിടിയിലായി. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയായ പോലീസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറാണ് പിടിയിലായത്.പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം.
രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് പിടിച്ചെടുത്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.യുവതിയുടെ കാറില്‍ നിന്നാണ് ഹെറോയിന്‍ പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമില്‍ 30,000ത്തിലേറെ ഫോളോവേഴ്‌സുള്ള അമന്‍ദീപ് കൗറിന്റെ റീലുകള്‍ പലതും വൈറലാണ്.27കാരിയായ അമന്‍ദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും വിവാദത്തിനിടയാക്കിയിരുന്നു.അമന്‍ദീപിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
---- facebook comment plugin here -----