Kerala
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍
നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്

തിരുവനന്തപുരം|തിരുവനന്തപുരം കരമനയില്‍ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജയചന്ദ്രനാണ് കുത്തേറ്റത്.
നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യില്‍ ഉണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----