odisha minister
ഒഡീഷ മന്ത്രിയെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍
എ എസ് ഐയെ നാട്ടുകാരാണ് പിടികൂടിയത്.
ഭുവനേശ്വര്‍ | ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബാ കിഷോര്‍ ദാസിനെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എ എസ് ഐ ഗോപാല്‍ കൃഷ്ണദാസാണ് പിടിയിലായത്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട എ എസ് ഐയെ നാട്ടുകാരാണ് പിടികൂടിയത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൻ്റെ കാരണം വ്യക്തമല്ല.
ഝാർസുഗുഡ ജില്ലയിൽ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് തൊട്ടടുത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ച് കയറിയത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.
മന്ത്രിയെ എയര്‍ ആംബുലന്‍സില്‍ ഭുവനേശ്വറിലേക്ക് കൊണ്ടുപോയി. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക് അപലപിച്ചു. മന്ത്രി നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.