Kerala
തിരുവനന്തപുരത്തും നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ തൃശൂരില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്
തിരുവനന്തപുരം | തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49)നെ ആണ് വെളിയന്നൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.
---- facebook comment plugin here -----