Kerala
എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം: കാലിക്കറ്റ് സര്‍വകലാശാല ഡീസോണ്‍ കലോത്സവത്തിന് പോലീസ് സംരക്ഷണം
തൃശൂര്‍ ജില്ലാ പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി

തൃശൂര്‍ | എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷമുണ്ടായ കാലിക്കറ്റ് സര്‍വകലാശാലാ ഡീസോണ്‍ കലോത്സവത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ തൃശൂര്‍ ജില്ലാ പോലീസിന് നിര്‍ദേശം. സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം ഈ മാസം 16നും 17നും മാള ഹോളിഗ്രേസ് കോളജിലാണ് നടക്കുന്നത്. കഴിഞ്ഞ മാസം 28നാണ് മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാവുകയും കലോത്സവം നിര്‍ത്തി വെക്കുകയും ചെയ്തത്.
മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
---- facebook comment plugin here -----