Connect with us

Kerala

പോലീസ് റെയ്ഡ്; കോഴിക്കോട് കായലോട്ട് താഴെ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, മൂര്‍ച്ചയേറിയ വടിവാള്‍ എന്നിവ കണ്ടെത്തിയത്. പിടികൂടിയ ബോംബുകളും, വടിവാളും പുതിയതായി നിര്‍മ്മിച്ചവയാണ്.

Published

|

Last Updated

കോഴിക്കോട് വളയം ചെക്യാട് കായലോട്ട് താഴെ നിന്ന് പോലീസ് പിടികൂടിയ സ്റ്റീല്‍, പൈപ്പ് ബോംബുകളും വടിവാളും

നാദാപുരം | കോഴിക്കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ വന്‍ ബോംബ് ശേഖരവും വടിവാളും പോലീസ് കണ്ടെത്തി. ബി എസ് എഫ് റോഡില്‍ പാറച്ചാലില്‍ മുക്കിലാണ് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വളയം എസ് ഐ. എം മോഹനന്റെ നേതൃത്വത്തില്‍ റൂറല്‍ ബോംബ് സ്‌ക്വാഡും വളയം പോലീസും നടത്തിയ പരിശോധനയിലാണ് കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, മൂര്‍ച്ചയേറിയ വടിവാള്‍ എന്നിവ കണ്ടെത്തിയത്. പിടികൂടിയ ബോംബുകളും, വടിവാളും പുതിയതായി നിര്‍മ്മിച്ചവയാണ്.

ഇന്ന് വൈകിട്ട് നാലോടെയാണ് പോലീസ് സംഘം ആയുധങ്ങള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി പ്രദേശത്ത് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കലുങ്കിനടിയില്‍ സ്യൂട്ട് കേസില്‍ അറക്കപ്പൊടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍. രണ്ട് പൈപ്പ് ബോംബും വടിവാളും പുറത്ത് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വളയം എസ് എച്ച് ഒ. ഇ വി ഫായിസ് അലിയും സംഘവും മേഖലയില്‍ രാത്രി
വൈകിയും പരിശോധന നടത്തി.

 

Latest