National
ബെംഗളുരുവില്‍ ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി; ഐ ടി ജീവനക്കാരിക്കെതിരെ കേസെടുത്ത് പോലീസ്
വര്‍ക്ക് ഫ്രം ഹോം ആകാം, വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പോലീസ്.

ബെംഗളുരു|ബെംഗളുരുവില്‍ ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ഐടി ജീവനക്കാരിക്കെതിരെ കേസെടുത്ത് പോലീസ്. ബെംഗളുരു നോര്‍ത്ത് പോലീസ് ആണ് നടപടിയെടുത്തത്. യുവതിയില്‍ നിന്ന് പിഴയായി 1000 രൂപയും പോലീസ് ഈടാക്കി. വര്‍ക്ക് ഫ്രം ഹോം ആകാം, വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്നാണ് പോലീസിന്റെ നിലപാട്.
യുവതി കാര്‍ ഓടിക്കുന്നതിനിടെ ലാപ്‌ടോപ് ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം ജോലി സമ്മര്‍ദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ഐടി ജീവനക്കാരി പോലീസിനോട് പറഞ്ഞു.
---- facebook comment plugin here -----