Connect with us

Kerala

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പോലീസുകാരന്‍ പീഡിപ്പിച്ചെന്ന പരാതി; കേസെടുത്ത് പോലീസ്

എസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് ബാലരാമപുരം പോലീസ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം| ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പോലീസുകാരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. എസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് ബാലരാമപുരം പോലീസ് കേസെടുത്തത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പോലീസുകാരന്‍ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോള്‍ വ്യക്തയില്ലെന്നും ബാലരാമപുരം പോലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരില്‍ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്.

10 വര്‍ഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി പറയുന്നത്. പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരന് പണം നല്‍കിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആര്‍ക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരന്റെ പേര് വെളിപ്പെടുത്തിയത്. പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് പോലീസുകാരനെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൊഴികള്‍ അടിമുടി വൈരുധ്യം നിറഞ്ഞതാണ്. ഇത് കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest