Kerala
കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ്
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹരജിയിലാണ് കോടതി ഇടപെടല്‍
തിരുവനന്തപുരം | കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കാര്‍ കുറുകെയിട്ട് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ എം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹരജിയിലാണ് കോടതി ഇടപെടല്‍
മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മേയര്‍ക്കെതിരെ ബസ് ഡ്രൈവര്‍ എല്‍.എച്ച്.യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല.