Connect with us

Kerala

യുവതിയെ ആക്രമിച്ച ഓട്ടോക്കാരനെതിരെ കേസെടുത്ത് പോലീസ്

യുവതിയുടെ സൃഹൃത്ത് സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചാ വിഷയമായത്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവിലെ ബെല്ലാണ്ടൂരില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം. യുവതിയെ ഡ്രൈവര്‍ ആക്രമിക്കുന്നതിന്റെ സിസടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ആപ്പിലൂടെ വൈറ്റ് ഫീല്‍ഡിലേക്ക് പോകാനാണ് യുവതി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്. ഓട്ടോറിക്ഷ കാത്ത് നില്‍ക്കുന്ന യുവതിയേയും ശേഷം ഓട്ടോറിക്ഷ വരുന്നതും ദൃശ്യങ്ങളില്‍ കാണാം.വണ്ടി എത്തിയപ്പോള്‍ യുവതി ഓട്ടം വേണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് വാഹനം തിരിക്കുകയും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഡ്രൈവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാളെ യുവതി തിരിച്ച് മര്‍ദിച്ചു. സംഭവത്തെ തുടര്‍ന്ന് സഥലത്ത് ആളുകള്‍ തടിച്ച് കൂടിയെങ്കിലും ആരും ഇടപെട്ടില്ല.

യുവതിയുടെ സൃഹൃത്ത് സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചാ വിഷയമായത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest