Connect with us

Kerala

മലപ്പുറത്ത് ഫുട്ബാള്‍ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്

അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാനെത്തിയപ്പോള്‍ ഹസന്‍ ജൂനിയര്‍ തന്നെ മര്‍ദിച്ചെന്നാണ് പരാതി.

Published

|

Last Updated

മലപ്പുറം|മലപ്പുറം അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനെതിരെ കേസെടുത്ത് പോലീസ്. അരീക്കോട് പോലീസാണ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാനെത്തിയപ്പോള്‍ ഹസന്‍ ജൂനിയര്‍ തന്നെ മര്‍ദിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയത്.

ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഐവറികോസ്റ്റ് താരം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അരീക്കോട് ചെമ്രക്കാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഐവറികോസ്റ്റ് താരം ഹസന്‍ ജൂനിയറിന് കാണികളുടെ മര്‍ദ്ദനമേറ്റത്. കാണികള്‍ വംശീയാധിക്ഷേപം നടത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താരം ഇത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. താരത്തിനെ ബ്ലാക്ക് മങ്കി എന്ന് വിളിച്ചും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുമാണ് വംശീയമായി അധിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നത്.

ഹസന്‍ ജൂനിയറിനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പടെ ഹാജരാക്കിയാണ് ഹസന്‍ ജൂനിയര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്കും പരാതി നല്‍കുമെന്നും ഹസ്സന്‍ ജൂനിയര്‍ പ്രതികരിച്ചു. പ്രാദേശിക കൂട്ടായ്മയായ ടൗണ്‍ ടീം ചെമ്രക്കാട്ടൂര്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് താരത്തിന് മര്‍ദനമേറ്റത്.

 

 

 

Latest